കോട്ടയം :
ചാന്നാനിക്കാട് മഹാത്മജി മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. ചാന്നാനിക്കാട് സി.എം.എസ്. സ്ക്കൂളിൽ നടന്ന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് കുരുവിള.സി. മാത്യു ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ ഫാ. ജയിംസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി സദൻ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി അനിൽ, കെ.എസ്. സജീവ്, കെ.സി. ഷീബ, കെ.എം. ഭൂവനേശ്വരിയമ്മ എന്നിവർ പ്രസംഗിച്ചു കഥകളും കവിതകളും അവതരിപ്പിച്ച കുട്ടികൾക്ക് ലൈബ്രറി വക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
Advertisements