ചങ്ങനാശേരി മാടപ്പള്ളി ബ്ളോക്കിൽ വെറ്റിനറി സേവനം രാത്രിയിലും : രാത്രി കാല സേവനത്തിനായി വാഹനം തയ്യാർ

കോട്ടയം : ചങ്ങനാശേരി മാടപ്പള്ളി ബ്ളോക്കിൽ വെറ്റിനറി സേവനം രാത്രിയിലും ലഭിക്കും. രാത്രി കാല സേവനത്തിനായി വാഹനം തയ്യാറായിട്ടുണ്ട്. ചെങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്കിലാണ് രാത്രികാല വെറ്ററിനറി സേവനം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 4 മണിമുതൽ രാത്രി 12 മാണി വരെയാണ് രാത്രി കാല സേവനത്തിൻ്റെ സമയം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് അടിയന്തിര മൃഗചികിത്സ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ചികിത്സ സൗകര്യം കർഷകരുടെ വീട്ടിൽ എത്തി നൽകുന്നതാണ് . ഒരു വെറ്റിനറി ഡോക്ടറും, അറ്റെൻഡന്റും അതിനായി ഗവണ്മെന്റ് നിയോഗിച്ചിട്ടുള്ളതിനാൽ ഈ സേവനം പരമാവധി എല്ലാ ക്ഷീര കർഷകരും പ്രയോജനപ്പെടുതേണ്ടതാണ് . അതിനായി ഈ (1962 )ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Advertisements

Hot Topics

Related Articles