ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടത്തിൽ വാറ്റ് : ഓണത്തിന് സൂക്ഷിച്ചിരുന്ന വാറ്റും  വാറ്റുപകരണങ്ങളും നശിപ്പിച്ചു

വയനാട് :  പേര്യയില്‍ ചാരായ വാറ്റ് കേന്ദ്രം പിടികൂടി എക്‌സൈസ്. കണ്ണൂര്‍ പേരാവൂര്‍ ആസ്ഥാനമായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു ചാരായ വാറ്റ്. കെട്ടിടത്തിനുള്ളില്‍ ബാരലുകളില്‍ ആയിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. 40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷുമാണ് പിടികൂടിയത്. മാനന്തവാടി എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കേസില്‍ നാലുപേര്‍ പിടിയിലായി. പേരാമ്പ്ര സ്വദേശി എന്‍ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂര്‍ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാന്‍ എന്നിവരാണ് പിടിയിലായത് .

Advertisements

Hot Topics

Related Articles