കോട്ടയം : ബി.ജെ പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആസൂത്രിത ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ ആവശ്യപ്പെട്ടു. ചത്തീസ്ഗഡിൽ ബി.ജെ.പി. സർക്കാർ ജയിലിലടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഭീകര സംഘടനയായ ബജ്റംഗ്ദൾ പ്രവർത്തകരെ ജനകീയ വിചാരണയ്ക്ക് നിയോഗിച്ച് അവരെക്കൊണ്ട് തങ്ങളുടെ പ്രധാന ലക്ഷ്യമായ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ് പരിവാർ അഴിഞ്ഞാട്ടത്തെ അടിച്ചമർത്താൻ ജനാധിപത്യ കേരളം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി മാത്യു മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.കെ.എം.സാദിഖ് അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത് എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.എ.നിസാം സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം എ.ലത്തീഫ് സമാപന പ്രഭാഷണവും നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ബൈജു സ്റ്റീഫൻ, അൻവർ ബാഷ, ട്രഷറർ പി കെ ഷാഫി, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.എ.ഹസീബ്, യൂസുഫ് ഹിബ, കെ.എച്ച്.ഫൈസൽ എന്നിവർ പങ്കെടുത്തു.