ചൈതന്യ കാര്‍ഷികമേളയ്ക്ക്  നാളെ സമാപനം 

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും നാളെ സമാപനം. മേളയുടെ ആറാം ദിനത്തിലെ സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ പ്രീത പോള്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പടത്ത്മലയില്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ്, അപ്‌നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക മഹോത്സവത്തിന്റെ ആറാം ദിനത്തില്‍ മലങ്കര മേഖല കലാപരിപാടികളും കാര്‍ഷിക പ്രശ്‌നോത്തരിയും ടപ്പിയോക്ക ഒച്ച് റേയ്‌സ് മത്സരവും, ‘ചൈതന്യ ശ്രീമാന്‍’ പുരുഷ കേസരി മത്സരവും,  ബി.സി.എം കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാവിരുന്നും ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് ഹംഗാമ നൈറ്റും  അരങ്ങേറി.

Advertisements

മേളയുടെ സമാപനദിനമായ നാളെ കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12 ന് കൈപ്പുഴ മേഖലാ കലാപരിപാടികള്‍ നടത്തപ്പെടും. 12.30 ന് കാര്‍ഷിക പുരോഗതിയും കര്‍ഷക സംഘങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കാര്‍ഷിക സെമിനാറിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്‍കും. 1 മണിയ്ക്ക്  വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.  കോട്ടയം അതിരൂപതാ വികാരി ജനറാള്‍ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണ നടത്തും. സമ്മേളനത്തോടനുബന്ധിച്ച് ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മീഡിയ പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോമസ് ചാഴികാടന്‍ എം.പി., ആന്റോ ആന്റണി എം.പി., ഡീന്‍ കുര്യാക്കോസ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് കാര്‍ഷിക സഹകരണ ജലസേചനവിഭാഗം മേധാവി എസ്.എസ്. നാഗേഷ്, കോട്ടയം നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി  വര്‍ഗ്ഗീസ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘം കേന്ദ്രതല ഭാരവാഹി ബാബു സ്റ്റീഫന്‍ പുറമഠത്തില്‍, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകുന്നേരം 4.30 ന് വാവാ സുരേഷ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി നാഗവിസ്മയ കാഴ്ച്ചകള്‍ നടത്തപ്പെടും. 6.30 ന് കൊച്ചിന്‍ പാണ്ടവാസ് ഫോക് മ്യൂസിക് ബാന്റ് അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ട് ദൃശ്യ വിരുന്ന് ‘ആരവം 2023’ നടത്തപ്പെടും. 9 മണിക്ക് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.