തൃശൂർ: ചാവക്കാട് കടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍ കെട്ടിടം തകർന്നു വീണു. കടല്‍ ഭിത്തി കെട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.അഞ്ചങ്ങാടി വളവില്‍ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കടല്‍ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിഡബ്ല്യുഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവില്‍ 10 മീറ്റർ മാത്രമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.
Advertisements