ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയ്ക്ക് മൂന്നു വികാരി ജനറാള്‍മാരെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു. മുഖ്യവികാരി ജനറാള്‍ (പ്രോട്ടോ സിഞ്ചെല്ലൂസ്) ഫാ. ആന്റണി എത്തക്കാട്, വികാരി ജനറാള്‍മാരായി (സിഞ്ചെല്ലൂസ്) റവ.ഡോ. മാത്യു ചങ്ങങ്കരി, റവ.ഡോ. ജോണ്‍ തെക്കേക്കര എന്നിവരെയാണ് നിയമിച്ചത്. ചാന്‍സലറായി റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയെയും അസോസിയേറ്റ് പ്രൊക്യുറേറ്ററായി ഫാ. ആന്റണി മാളേക്കലിനെയും നിയമിച്ചു. കുറുമ്ബനാടം സെന്റ് ആന്റണീസ് ഫൊറോന ഇടവകാംഗമായ ഫാ. ആന്റണി എത്തക്കാട് തൃക്കൊടിത്താനം ഫൊറോന വികാരിയായി സേവനം നിര്‍വഹിച്ചുവരവേയാണ് പുതിയ നിയമനം. വെരൂര്‍ സെന്റ് ജോസ്ഫ് ഇടവകാംഗമായ റവ.ഡോ. മാത്യു ചങ്ങങ്കരി അതിരൂപത ജുഡീഷല്‍ വികാര്‍, മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ ജഡ്ജ് എന്നീ സേവനങ്ങള്‍ നിര്‍വഹിച്ചുവരവേയാണ് പുതിയ നിയമനം.ഇത്തിത്താനം സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോണ്‍ തെക്കേക്കര ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അസോസിയേറ്റ് ഡയറക്ടറായി സേവനം നിര്‍വഹിച്ചുവരവേയാണ് പുതിയ നിയമനം. പുന്നത്തുറ സെന്റ് തോമസ് ഇടവകാംഗമായ റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍ അതിരൂപത വൈസ് ചാന്‍സലര്‍, വിരുപ്പാല സെന്റ് ജൂഡ് പള്ളി വികാരി എന്നീ സേവനങ്ങള്‍ നിര്‍വഹിച്ചുവരവേയാണ് പുതിയ നിയമനം. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗമായ ഫാ. ആന്റണി മാളേക്കല്‍ വെരൂര്‍ സെന്റ് ജോസഫ് പള്ളിവികാരിയായി സേവനം നിര്‍വഹിച്ചു വരവേയാണ് പുതിയ നിയമനം. നിലവിലുള്ള വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്ബില് എന്നിവര്‍ തുടരും.