ചിപ്പുങ്കൽ മണിയാപറമ്പ് റോഡ് ടാർ ചെയ്യാത്തത്തിൽ പ്രതിഷേധിച്ചു ബിജെപി കുമരകം മണ്ഡലം കമ്മറ്റി പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
Advertisements
ബിജെപി സംസ്ഥാന കമ്മറ്റി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ സമരം ഉത്ഘാടനം ചെയ്തു ആന്റണി അറയിൽ, പ്രെജീബ് കൊട്ടാരത്തിൽ, ഓമനക്കുട്ടൻ ഇ വി, ബിന്ദു കിഷോർ, വിനോദ് ടി എൻ, അരുൺ കുമാർ, വിദ്യ വി നായർ, ആഷാ റജികുമാർ, സ്റ്റാൻലി തോമസ്, സതീശൻ പനത്തറ, അരുൺ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.