ചെകുത്താന്മാർക്ക് ഇനി പോർച്ചുഗീസ് നായകൻ : മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനാകും

പോര്‍ച്ചുഗീസ് അറ്റാക്കിംഗ് മിഡ്‌ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റനാകും. ഇത് സംബന്ധിച്ച്‌ ക്ലബ് തീരുമാനം എടുത്തതായി ട്രാൻസ്ഫര്‍ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.ഹാരി മഗ്വയറെ കഴിഞ്ഞ ദിവസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആം ബാൻഡ് അണിയുമെന്ന് നേരത്തെ തന്നെ ഏതാണ്ട് ഉറപ്പായിരുന്നു.

Advertisements

ശനിയാഴ്ച നടക്കുന്ന ആഴ്സനലിനെതിരായ പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ ഔദ്യോഗികമായി നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിലവിലെ വൈസ് ക്യാപ്റ്റനാണ് 28കാരനായ ബ്രൂണോ ഫെര്‍ണാണ്ടസ്. കഴിഞ്ഞ സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും യുണൈറ്റഡിനെ നയിച്ചത് പോര്‍ച്ചുഗീസ് താരമായിരുന്നു. റെഡ് ഡെവിള്‍സിന്റെ ആരാധകര്‍ക്ക് ഇടയിലും ബ്രൂണോ ഫെര്‍ണാണ്ടസിന് വലിയ സ്വാധീനമുണ്ട്. മൈതാനത്ത് മികച്ച നേതൃപാടവം കാണിക്കുന്ന ബ്രൂണോ ടീമിന് അനുകൂലമായ തീരുമാനങ്ങള്‍ നേടിയെടുക്കാൻ മിടുക്കനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020ല്‍ പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്നാണ് ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. യുണൈറ്റഡിനായി 124 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 44 ഗോളുകള്‍ നേടിയിട്ടുണ്ട്. റെഡ് ഡെവിള്‍സിന്റെ പ്ലേ മേക്കര്‍ റോളില്‍ തിളങ്ങുന്ന താരമാണ് ബ്രൂണോ ഫെര്‍ണാണ്ടസ്. കാസെമിറൊ, മാര്‍ക്കസ് റാഷ്ഫോഡ്, റാഫേല്‍ വരാൻ എന്നീ താരങ്ങളുടെ പേരും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.

Hot Topics

Related Articles