ചെമ്പ്:ഏനാദി 1301ാം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ കീഴിലുള്ള വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവാതിര മഹോത്സവം നടത്തി. വനിതാസമാജം പ്രസിഡൻ്റ് സിന്ധു കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ 30ഓളം വനിതാസമാജം പ്രവർത്തകർ പങ്കെടുത്ത തിരുവാതിര കളിയിൽ 15നും60നുംമധ്യേ പ്രായമുള്ളവർ പങ്കെടുത്തു.
തിരുവാതിര മഹോത്സവത്തിൻ്റെ ദീപ പ്രകാശനം കരയോഗം പ്രസിഡൻ്റ് വി.സി. രവികുമാർ വടക്കേടത്ത് നിർവഹിച്ചു.കരയോഗം വൈസ് പ്രസിഡൻ്റ് എസ്.ജയപ്രകാശ്, സെക്രട്ടറി എൻ.വേണുഗോപാൽ, ട്രഷറർ വി.എം. ഗോപാലകൃഷ്ണൻ, പി.കെ.ശിവദാസൻ, കെ.കെ.രാമചന്ദ്രൻ എ.പി.അജിത്ത് കുമാർ, വനിതാസമാജം സെക്രട്ടറി രമ മുരളീധരൻ,ഉഷാ രവീന്ദ്രൻ, അഞ്ജനാ സഞ്ജീവ്, വിജയരേഖ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് തിരുവാതിരപ്പുഴുക്ക് വിതരണവും നടന്നു..