ചെമ്പിൽ അരയൻ ജലോത്സവം: സംഘാടക സമിതി രൂപീകരിച്ചു

വൈക്കം: ചെമ്പ് ഗ്രാമ പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചെമ്പിൽ അരയൻ ജലോത്സവം നടത്തുന്നതിനു തീരുമാനിച്ചു. വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.തോമസ് ചാഴികാടൻ എം പി, സി കെ ആശ എം എൽ എ, ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാർ -ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ , ജില്ലാ പഞ്ചായത്ത് അംഗം പി എസ്.പുഷ്പമണി, ഗ്രാമ സ്വരാജ്ബാങ്ക്പ്രസിഡന്റ്കെവിപ്രകാശൻ(രക്ഷധികാരികൾ )എസ്ഡി സുരേഷ്ബാബു(ചെയർമാൻ) കെകെ.രമേശൻ (ജനറൽ കൺവീനർ) കെ എസ് രത്‌നാകരൻ(ഖജാഞ്ചി) വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ വൈസ്‌ചെയർമാന്മാരായും) 101 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. മൂവാറ്റുപുഴ ആറിൽ മുറിഞ്ഞപ്പുഴ പൂകൈത ഭാഗത്തു വിജയദശമി നാളിൽവള്ളംകളിനടത്തുന്നതിനു തീ രുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട്പഞ്ചായത്തിന്റെവിവിധഭാഗങ്ങളിൽവിപുലമായ യോഗങ്ങൾ വിളിച്ചുചേർക്കുന്നതിനു തീരുമാനിച്ചു.

Advertisements

Hot Topics

Related Articles