ചെമ്പിലരയൻ ജലോത്സവം നാളെ. ചെമ്പ് ഗ്രാമ പഞ്ചായത്തിന്റ നേതൃത്വത്തിൽ നാളെ 2 മണിക്ക് മുറിഞ്ഞപ്പുഴയിൽ നടക്കുന്ന മത്സരങ്ങൾ ഗവണ്മെന്റ് ചീഫ് വിപ്പ് പ്രൊ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും. സികെ ആശ എംൽഎ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബിജു, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജനറൽ കൺവീനർ കെ കെ.രമേശൻ, ബോട്ട് ക്ലബ്ബ് പ്രസിഡന്റ് എസ്ഡി. സുരേഷ്ബാബു, ട്രഷറർ കെഎസ്. രത്നാകരൻ, ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ്, സുനിൽ മുണ്ടക്കൻ ജലീൽ, സി ഡി എസ് ചെയർപേഴ്സൺ സുനി അജിത്, പി എ രാജപ്പൻ, തുടങ്ങിയവർ നേതൃത്വം നൽകും.
കേരളത്തിലെ പ്രമുഖരായ താണിയൻ, ഗോത്തുരുത് പുത്രൻ, തുരുത്തിപ്പുറം, മയിൽപീലി, വടക്കും പുറം, സെന്റ് സെബാസ്റ്റ്യൻസ് എന്നീ പ്രമുഖ ഓടി വള്ളങ്ങൾ മാറ്റുരയക്കും. ട്രാക്കുകളുടെ നിർമ്മാണവും പഴയ പാലത്തിൽ പവിലി യനുകളുടെ നിർമ്മാണവുംഅലങ്കാരങ്ങളും പൂർത്തിയായി. മത്സരത്തിന് മുന്നോടിയായി കുടുംബശ്രീയുമായി സഹകരിച്ചു സാംസ്കാരിക ഘോഷയാത്രയും, കലാ മൽസരങ്ങളും വഞ്ചിപ്പാട്ടും, നാട്ടുചന്തയും സംഘടിപ്പിച്ചിട്ടുണ്ട്.