വൈക്കം: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ചെമ്മനത്തുകര ശ്രീ സുബ്രഹ്മണ്യ’ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് മുന്നോടിയായി കൊടിക്കയർ, കൊടിക്കൂറ സമർപ്പണം,കുലവാഴ പുറപ്പാട്, തുലാഭാരത്തട്ട്, കാണിക്കവഞ്ചി സമർപ്പണം എന്നിവ നടന്നു. താലപ്പൊലി, വാദ്യഘോഷം ദീപാലങ്കാരം എന്നിവ ചടങ്ങുകൾക്ക് മിഴിവേകി.
ഉത്സവ കൊടിയേറ്റിനു മുമ്പായി ദേശത്തെയാക്കിയ കൊടിക്കയർ കൊടിക്കുറ സമർപ്പണത്തിലും കുലവാഴ പുറപ്പാടിലും ഭാഗഭാക്കാകാൻ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. ഉൽസവത്തിന് 20ന് രാവിലെ 9നും 9.45 നും മധ്യേ ശിവഗിരി മഠം ബ്രഹ്മശ്രീ ശിവനാരായണ തീർഥ സ്വാമികളുടെ മുഖ്യകാർമികത്വത്തിൽകൊടിയേറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേൽശാന്തി രൂപേഷ് ശാന്തികൾ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് ഭദ്രദീപ പ്രകാശനം നടത്തും. 26ന് സമാപിക്കും. ദേവസ്വം പ്രസിഡൻ്റ് വി.വി. വേണുഗോപാൽ, വൈസ് പ്രസിഡൻ്റ് നിധീഷ് പ്രകാശ്, സെക്രട്ടറി ടി. ആർ. രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.