വൈക്കം: ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻ ബോട്ട് ക്ലബ്, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് മുറിഞ്ഞ പുഴയിൽ നടത്തിയ മൂന്നാമത് ചെമ്പിലരയൻ ജലോത്സവം ആവേശകരമായി. ഇരുട്ടികുത്തി എഗ്രേഡിൽ ലിയോ വർഗീസ് ലീഡിംഗ് ക്യാപ്ടനായ ചാത്തേടം ക്രിസ്തുരാജ ബോട്ടു ക്ലബിൻ്റെ താണിയൻ ഒന്നാം സ്ഥാനം നേടി. പ്രിയറി അബ്ഗ്രാൾ ക്യാപ്ടനായ ടി ബി സി തുരുത്തിപ്പുറത്തിൻ്റെ തുരുത്തിപ്പുറം രണ്ടാം സ്ഥാനം നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡിൽ യഥാക്രമം മടപ്ലാത്തുരുത്ത് ബോട്ട് ക്ലബ്, മയിൽപ്പീലി, വടക്കുംപുറം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പുരുഷൻമാരുടെനാടൻ വള്ളം സിഗ്രേഡിൽ ജുഗുനു, പടയാളി, ശ്രീ മുകാംബിക എന്നീ ക്ലബുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകൾ തുഴഞ്ഞ നാടൻ വള്ളം സി ഗ്രേഡിൽ സുനി കൃഷ്ണകുമാർ ക്യാപ്ട നായ വൈക്കത്തപ്പൻ ഒന്നാം സ്ഥാനവും, രാജമ്മ രാജൻ ക്യാപ്ട നായ സേവസേനാപതി രണ്ടാം സ്ഥാനവും നേടി.