വൈക്കം:ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻബോട്ട്ക്ലബ്ബ് ഉത്തരവാദിത്തടൂറിസം എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ മുറിഞ്ഞപുഴയിൽ നടന്ന ജലോത്സവം സി.കെ. ആശ എം ഏൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. അഡ്വ.ഫ്രാൻസിസ് ജോർജ് എം പി ഫ്ലാഗ് ഓഫ് ചെയ്തു. ബോട്ട് ക്ലബ്ബ് പ്രസിഡന്റ് എസ്.ഡി.സുരേഷ്ബാബു ജലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജനറൽ കൻവീനർ കെ.കെ. രമേശൻ,ട്രഷറർ കെ. എസ്. രത്നാകരൻ, കെ.രൂപേഷ്കുമാർ,പി. എസ്.പുഷ്പമണി,ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ്, എം.കെ.സുനിൽ, പഞ്ചായത്ത് സെക്രട്ടറി സി. എസ്. ജ്യോതി ലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.
Advertisements