കോട്ടയം: ചെങ്ങളത്ത് ചരിത്രം തിരുത്തി കേരള കോൺഗ്രസ് (എം). കേരള കോൺഗ്രസി (എം)ന്റെ ചരിത്രത്തിൽ ആദ്യമായി ചെങ്ങളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)പ്രതിനിധിയ്ക്കു വിജയം. ഇടതു മുന്നണിയുടെ പാനലിൽ മത്സരിച്ചാണ് കേരള കോൺഗ്രസ് (എം) പ്രതിനിധി ആദ്യമായി തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയത്. യൂത്ത് ഫ്രണ്ട് എം തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കന്നിട്ടപറമ്പിലാണ് ആദ്യമായി ചെങ്ങളം സർവീസ് സഹകരണ ബാങ്കിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയായി വിജയിച്ചിരിക്കുന്നത്.
Advertisements