ചെങ്ങളം: കോട്ടയം തിരുവാർപ്പ് ചെങ്ങളത്ത് ഭർത്താവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി എത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വച്ച് പൊലീസിനു കൈമാറി. സദാചാരക്കാർ ചമഞ്ഞ് നാട്ടുകാർ നടത്തിയ ഇടപെടൽ അക്ഷരാർത്ഥത്തിൽ പൊലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച പൊലീസ്, പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസെടുക്കാതെ വിട്ടയച്ചു.
ശനിയാഴ്ച രാത്രിയിൽ ചെങ്ങളത്തായിരുന്നു സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ് ഇവിടെ വീട്ടിൽ താമസിച്ചിരുന്ന യുവതി. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നതായി നാട്ടുകാർ ആരോപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാർ സദാചാര പൊലീസ് ചമഞ്ഞ് രംഗത്ത് എത്തിയത്. തുടർന്നു, നാട്ടുകാർ ചേർന്ന് രാത്രിയിൽ വീട്ടിൽ എത്തി ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സദാചാര പൊലീസ് ചമഞ്ഞാണ് നാട്ടുകാരിൽ ചിലർ രംഗത്ത് എത്തിയത്. തുടർന്ന്, നാട്ടുകാർ ചേർന്ന് കുമരകം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന്, കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭർത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിർദേശം അനുസരിച്ചാണ് നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടിയതെന്നു നാട്ടുകാർ പൊലീസിനോടു പറഞ്ഞു.
ഇരുവരെയും സ്റ്റേഷനിൽ എത്തിച്ച ശേഷം പൊലീസ് സംഘം രണ്ടു പേരോടും സംസാരിച്ചു. തുടർന്ന്, ഭർത്താവുമായി ചേർന്ന് താമസിക്കാൻ താല്പര്യമില്ലെന്ന് യുവതി പൊലീസിനോടു പറഞ്ഞു. തുടർന്ന്, യുവതിയും ഭർത്താവും തമ്മിൽ മ്യൂച്വൽ അണ്ടർസ്റ്റാൻഡിംങിൽ വിവാഹ ബന്ധം വേർപിരിയാമെന്ന ഉറപ്പിന്മേൽ പൊലീസ് മൂന്നു പേരെയും വിട്ടയച്ചു.