ചെങ്ങന്നൂരിൽ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയ്ക്ക് വെട്ടേറ്റു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ:  വീട്ടിൽ പാകം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മയ്ക്കാണ് ഭർത്താവിന്റെ വെട്ടേറ്റത്  ഇയാളെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.  മുളക്കുഴ  കൊഴുവല്ലൂർ   തുണ്ടത്തിൽ കിഴക്കേക്കര വീട്ടിൽ അമ്മിണി ബാബുവിനാണ് വെട്ടേറ്റത്.  ശനിയാഴ്ച രാവിലെ 7 :30 ആയിരുന്നു സംഭവം. വീട്ടിൽ പാകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് ഇവർക്ക് വെട്ടേറ്റത്.

Advertisements

 ഭർത്താവ് ബാബുവിനെ ചെങ്ങന്നൂർ എസ് ഐ  എം. സി അഭിലാഷന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു.  ഇയാൾ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നതായി പോലീസ് പറഞ്ഞു.നാലുമാസം മുമ്പ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതായും അറിയുന്നു.  അമ്മിണിയുടെ ഇടത് പൂരിത്തിനാണ് വെട്ടേണ്ടത് ഇടതു കൈക്കും മുറിവേറ്റിട്ടുണ്ട്.തലയ്ക്ക് അടിയും ഏറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  ഇവരുടെ മകൻ മരിച്ചുപോയി. മകൾ വിദേശത്താണ്. അമ്മിണിയും ഭർത്താവ് ബാബുവും ആണ് വീട്ടിൽ താമസിച്ചു വന്നിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.