ചെങ്ങന്നൂരിൽ നിർത്തിയിട്ട ബസിൽ ലോറി ഇടിച്ച് അപകടം ; ആറ് പേർക്ക് പരുക്ക്

ചെങ്ങന്നൂർ : മുളക്കഴ പഞ്ചായത്ത് ജംഗ്ഷനിൽ കെഎസ്ആർടിസി ബസിനു പിന്നിൽ മിനിലോറിയിടിച്ച് അപകടം. തിരുവനന്തപുരം കട്ടപ്പന ബസാണ് അപകടത്തിൽ പെട്ടത്.ബസ് നിർത്തി ആളെ ഇറക്കുമ്പോൾ അമിത വേഗത്തിലെത്തിയ മിനിലോറി ഇടിക്കുകയായിരുന്നു.

Advertisements

അപകടത്തിൽ മിനിലോറി ഡ്രൈവർക്കും ക്ലീനർക്കും, ബസ് യാത്രക്കാർക്കും അടക്കം
ആറ് പേർക്ക് പരുക്കേറ്റു. പഠിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

Hot Topics

Related Articles