ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂര്‍ മങ്ങാട്ടിടം കിണവക്കല്‍ മുറിയില്‍ വിഷ്ണു (23)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമ്പലപ്പുഴ സ്വദേശി വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം.
Advertisements