കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിൽ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷൻ നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടൻ കത്ത് നൽകും. ലഹരിമരുന്നിന്‍റെ അമിത ഉപയോഗമാണ് ഒരേവീട്ടിലെ മൂന്നുപേരെ കൂട്ടക്കൊലനടത്തുന്നതിലേക്ക് അയൽവാസിയായ പ്രതി ഋതു ജയനെ കൊണ്ടെത്തിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ജിതിൻ ബോസ് മരണത്തിനും ജീവതത്തിനുമിടയിലെ നൂൽപ്പാലത്തിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവതത്തിന്‍റെ അരങ്ങിൽ അന്ധാളിച്ച് നിൽക്കുകയാണ് ചേന്ദമംഗലത്തെ വീട്ടിലെ രണ്ട് പെൺകുട്ടികൾ. നൃത്താരങ്ങിലേക്ക് ചുവടുവയ്ക്കുന്നതിന്‍റെ തൊട്ടുതലേന്നാണ് കൊലക്കത്തിയുമായെത്തിയ അയൽവാസി അവരുടെ അമ്മ വിനീഷയെ ഇല്ലാതാക്കിയത്. മുത്തച്ഛനേയും മുത്തശിയേയും കൊന്നുകളഞ്ഞത്. പിതാവ് ജിതിൻ ബോസിനെ മാരകമായി പരിക്കേൽപ്പിക്കുന്നതും.
ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി നെയ്ത്തുകുടുംബമായിരുന്നു വിനീഷയുടേത്. മാതാപിതാക്കൾക്കും ഭർത്താവിനും പത്തും അഞ്ചും വയസുളള രണ്ട് പെൺമക്കൾക്കുമൊപ്പമായിരുന്നു ജീവിതം. ഇക്കഴിഞ്ഞ ജനുവരി പതിനാറിനാണ് വീട്ടിനുളളിലേക്ക് പ്രകോപനമില്ലാതെ പാഞ്ഞുവന്ന അയൽവാസിയായ ഋതു ജയൻ എന്ന യുവാവ് ആദ്യം വിനീഷയുടെ തലയ്ക്കടിച്ചത്. പിതാവ് വേണുവിനേയും അമ്മ ഉഷയേയും ഭർത്താവ് ജിതിൻ ബോസിനേയും ആക്രമിച്ചു. വിനീഷയും വേണുവും ഉഷയും അവിടെ വെച്ചുതവന്നെ മരിച്ചു. എല്ലാത്തിനും ദൃക്സാക്ഷികൾ ഈ രണ്ട് പെൺകുഞ്ഞുങ്ങളായിരുന്നു.
ലഹരിക്കടിമായായ ഋതു ജയൻ അയൽവാസികൾക്കെന്നും പേടിസ്വപ്നമായിരുന്നു. പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ട ക്കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടന്ന് ഇരുപത്തിയൊൻപതാം ദിവസം പൊലീസ് കുറ്റപത്രം നൽകി. മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. വിചാരണ വേഗത്തിലാക്കാനാണ് സ്പെഷൽ കോടതി.