സിപിഎം ആർക്കൊപ്പമെന്ന് പറയണം ; ജന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് സിപിഎമ്മിന്റെ ശ്രമം : ചെന്നിത്തല

കോട്ടയം : ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. സിപിഎം ആർക്കൊപ്പമെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സി.പി.എം. – സി.പി.ഐ. നേതാക്കള്‍ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് എത്താത്തത് പിണറായിയുടെ സമ്മർദ്ദ ഫലമായിട്ടാണ്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം. പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ കേസുകള്‍ ഒതുക്കി കൊടുത്താണ് എല്‍ഡിഎഫ് കണ്‍വീനറുടെ ബിജെപി പുകഴ്ത്തല്‍. നാല് ബിജെപി സ്ഥാനാർഥികള്‍ മികച്ചതാണെന്ന ഇ.പിയുടെ വാക്കുകള്‍ കൃത്യമായ ആസൂത്രണത്തോടെയെന്നും ചെന്നിത്തല പറഞ്ഞു.

Advertisements

Hot Topics

Related Articles