“താത്കാലിക നിയമനം സംബന്ധിച്ച വിവരങ്ങള്‍ തയ്യാറാക്കി ക്രോഡീകരിച്ചിട്ടില്ല”; നിയമസഭയിലെ ചെന്നിത്തലയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒളിച്ച് കളിച്ച് സർക്കാർ

തിരുവനന്തപുരം: താത്ക്കാലിക നിയമനം സംബന്ധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയുടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒളിച്ച് കളിച്ച് സംസ്ഥാന സർക്കാർ. നിയമസഭയിലെ നക്ഷത്ര ചിഹ്മമിടാത്ത ചോദ്യത്തിനാണ് വിചിത്രമായി മറുപടി. കഴിഞ്ഞ നാല് വർഷം വിവിധ സർക്കാർ വകുപ്പുകൾ ബോർഡുകൾ സ്വയംഭരണ സ്ഥാപനങ്ങൾ കമ്പനികൾ എന്നിവിടങ്ങളിലെ താത്ക്കാലിക നിയമനം ചോദ്യങ്ങൾക്കാണ്  ഉത്തരം നൽകാതെ സർക്കാരിന്‍റെ ഒളിച്ച് കളി.

Advertisements

താത്കാലിക നിയമനം സംബന്ധിച്ച് തയ്യാറാക്കി. വിവരങ്ങള്‍ ക്രോഡീകരിച്ചില്ലെന്നാണ് നാല് ചോദ്യങ്ങൾക്കുമുള്ള മറുപടി. നേരിത്തെ താത്കാലികം എന്ന പേരിൽ നടന്ന പിൻവാതിൽ നിയമനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നിയമസഭയിൽ ചോദിച്ച ചോദ്യങ്ങളിലാണ് സർക്കാരിന്‍റെ  ഒളിച്ച് കളി.

Hot Topics

Related Articles