ചെറുതുരുത്തി പോലീസിൻെറ സാഹസിക പ്രയത്നം :  പോക്സോ കേസിലെ പ്രതിയെ കണ്ടെത്തിയത്  ഒറീസയിലെ ഉൾഗ്രാമത്തിൽ നിന്നും 

തൃശൂർ : പോക്സോ കേസിലെ പ്രതിയെ തേടി ചെറുതിരുത്തി പോലീസ് തേടിനടന്നത് ഒറീസയിലെ മാവോയിസ്റ്റ് സാധ്യതയുള്ള വനങ്ങളിൽ. ഒരാഴ്ചയോളം നടന്ന കഠിന പരിശ്രമത്തിൽ സാഹസികമായ നീക്കങ്ങൾക്കൊടുവിൽ  പ്രതിയായ ഒഡീഷയിലെ റായ്ഗാഡ് ജില്ലയിലെ കർലഗാട്ടി സ്വദേശിയായ മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതിരുത്തി പോലീസ് കണ്ടെത്തിയത്.

Advertisements

ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസ് ഓഫീസർമാരായ ഗിരീഷ് എ. ജയകൃഷ്ണൻ എ. ഹോം ഗാർഡ് ജനുമോൻ എന്നിവർ ഒറീസയിലേക്ക് യാത്രയാകുമ്പോൾ പ്രതിയെ കുറിച്ചുള്ള സൂചനയായി അവരുടെ കയ്യിലുണ്ടായിരുന്നത് അതിജീവിത നൽകിയ ഒറീസയിലെ റായ്ഗാഡ് എന്ന സ്ഥലത്തുള്ള പത്തൂൺ അങ്കിൾ എന്ന വിളിപ്പേരുള്ള ഒരാൾ എന്നതുമാത്രമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റായ്ഗാഡിലെത്തി ഉദ്യോഗസ്ഥർ അതിജീവിത താമസിച്ചിരുന്ന ഗ്രാമമായ ഗുഡാരിയിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും പത്തൂൺ എന്നുപേരുള്ളയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല സമീപത്തുള്ള പോലീസ് സ്റ്റേഷനിലെ സഹായത്തിലും പ്രതിയെ കുറിച്ച് അന്വേഷിച്ചു. ഫോട്ടോയും ഫോൺനമ്പരും ഒന്നുമില്ലാത്തതിനാൽ രണ്ടുനാലു ദിവസവും തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീടാണ് ഒറീസയിൽ മലയാളം അറിയുന്ന ധാരാളം പേരുണ്ടെന്ന് അറിഞ്ഞത്. 

ഇതു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വേഷംമാറി ഗ്രാമങ്ങളിലെത്തി. വനപ്രദേശമായ ഗ്രാമമായതിനാൽ പിന്നീടുള്ള അന്വേഷണങ്ങൾ  കൂടുതൽ ദുഷ്ക്കരമായിരുന്നു. പുതിയ തന്ത്രവുമായി അതിസമർത്ഥമായി മലയാളം അറിയുന്നവരുമായി കൂടുതൽ ഇടപഴകിയതിലൂടെ അതിജീവിതയുടെ പ്രതിയുടെ സഹോദരനെ പറ്റി അറിയാൻ സാധിച്ചു. എന്നാൽ അവർ അന്വേഷിക്കുന്ന കർലഗാട്ടി എന്ന ഇടം മാവോയിസ്റ്റ് സാധ്യതയുള്ള മേഖലയായതിനാൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ എത്തുകയും ഈ സ്ഥലം മാവോയിസ്റ്റ് സാന്നിധ്യമുള്ളതാണ് അപകടകരമാണെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പു നൽകാൻ എത്തിയതോടെ അവിടെ എത്തിയിരിക്കുന്നവർ കേരളത്തിൽ നിന്നുള്ള പോലീസുകാരാണെന്ന് ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. ഇതറിഞ്ഞതോടെ പ്രതിയുടെ സഹോദരൻ അവിടെ നിന്നും  സ്ഥലം മാറി ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ അതിസമർത്ഥമായുള്ള അന്വേഷണത്തിനൊടുവിൽ പ്രതിയുടെ സഹോദരനെ കണ്ടെത്തി പ്രതിയെ കുറിച്ച് കൂടുതലായുള്ള അന്വേഷണം ആരംഭിച്ചു.

പ്രതിയെ കണ്ടെത്തുന്നതിനുള്ള പിന്നീടുള്ള അന്വേഷണം വളരെ സാഹസികമായിരുന്നു. പ്രതിയുടെ വാസസ്ഥലം മാവോയിസ്റ്റ് സാധ്യതയുള്ള സ്ഥലമാണെന്ന് പോലീസുദ്യോഗസ്ഥർ പലവട്ടം പറഞ്ഞിട്ടും അവർ പിൻതിരിഞ്ഞില്ല. ജനങ്ങളുടെ നിസ്സഹകരണവും അവരെ ബുദ്ധിമുട്ടിച്ചു. പിന്നീട് ഉറച്ച വിശ്വാസവുമായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണവുമായി പ്രയത്നിച്ച ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ അവസാനം പ്രതിയെ കണ്ടെത്തുകതന്നെ ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.