ചേർത്തലയിൽ ഇലക്ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ചേർത്തല: ഇലക്ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അർത്തുങ്കൽ സ്വദേശിയായ എം കെ. ജോയ്സ് (32) ആണ് മരിച്ചത്. തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്‍റെ മകനാണ്. തറമൂട് പഞ്ചായത്ത് വെളിയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. 

Advertisements

ജോയ്സ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൊബൈൽ ഫോൺ ടെക്നീഷ്യനാണ്. ഭാര്യ: ആര്യ തങ്കച്ചൻ (എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ നേഴ്സ്). മകൻ: ഏബൽ.

Hot Topics

Related Articles