ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് വീണ്ടും മൊഴി നൽകി ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺ. കാണാതായ സ്ത്രീകളിൽ ഒരാളാണ് ബിന്ദു പത്മനാഭൻ. ഇവർ 2006ലാണ് കാണാതാകുന്നത്. സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആദ്യ തിരോധാനം എന്ന് പൊലീസ് കരുതുന്നത് ബിന്ദു പത്മനാഭന്റേതാണ്.

ബിന്ദു പത്മനാഭനെ കാണാനില്ലെന്ന് പറഞ്ഞ് വിശദമായ പരാതിയാണ് ആദ്യം നൽകിയത്. എന്നാൽ, ആദ്യ ഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായി. കാണാനില്ലെന്ന വെറുമൊരു പരാതിയല്ല നൽകിയത്. എന്നിട്ടും, എഫ്ഐആർ ഇടാൻ പോലും കാലതാമസം നേരിട്ടതായി പ്രവീൺ പറയുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിന്ദുവിനെ കാണാനില്ലെന്ന് അറിയുന്നത് 2016ലാണ്. അച്ഛൻ വിൽപ്പത്രം എഴുതിയ നൽകിയ ശേഷം ബിന്ദു കുടുംബത്തോട് അകന്നു. 1999ൽ ഇറ്റലിയിൽ പോയ ശേഷം ബിന്ദുവിനെ കണ്ടിട്ടില്ല.130 പവൻ സ്വർണം ലോക്കറിൽ ഉണ്ടായിരുന്നു, അതെവിടെ എന്നറിയില്ല. 5 സ്ഥലങ്ങളിൽ ബിന്ദുവിൻ്റെ പേരിൽ ഇടങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇപ്പോഴില്ല.

സെബാസ്റ്റ്യനെ വീട്ടിൽ പോയി നേരിൽ കണ്ടിരുന്നു. അന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ചേർത്തല ബ്രാഞ്ചിൽ ബിന്ദുവിന്റെ പേരിൽ 50 ലക്ഷം രൂപ ഉണ്ടെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ 50 ലക്ഷം എടുത്ത് നൽകാമെന്ന് മാത്രമാണ് അന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒക്കെയും കള്ളമായിരുന്നു. സഹോദരിയുടെ തിരോധാനത്തിൽ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്നും പ്രവീൺ പറയുന്നു.
