ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടറുമായി ബജാജ്; ഒറ്റ ചാർജിൽ 123 കിമി വരെ കുതിക്കും

രാജ്യത്തെ ജനപ്രിയ ഇരുചക്ര – മുച്ചക്ര നിർമ്മാതാക്കളായ ബജാജ് ഓട്ടോ അവരുടെ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ മോഡൽ ലൈനപ്പ് കൂടുതൽ വിപുലീകരിച്ചു.  95,998 രൂപ വിലയിൽ, ബജാജ് ചേതക് 2901 എന്ന പുതിയ വേരിയന്‍റാണ് കമ്പനി അവതരിപ്പിച്ചത്. ചേതക്ക് ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ ഏറ്റവും താങ്ങാനാവുന്ന വേരിയൻ്റാണിത്.

Advertisements

ചേതക് അർബേൻ, പ്രീമിയം വേരിയൻ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ചേതക് 2901 യഥാക്രമം 27,321 രൂപയും 51,245 രൂപയും താങ്ങാനാവുന്ന വിലയാണ്. ജൂൺ 15-ന് ഇന്ത്യയിലെ 500-ലധികം ബജാജ് ഷോറൂമുകളിൽ പുതിയ വേരിയൻ്റിൻ്റെ ഡീലർ ഡെലിവറി ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ ബജാജ് ചേതക് 2901 ലൈം യെല്ലോ, റേസിംഗ് റെഡ്, അസൂർ ബ്ലൂ, എബോണി ബ്ലാക്ക് എന്നിങ്ങനെ നാല് പുതിയ കളർ സ്‍കീമുകളിൽ വാഗ്ദാനം ചെയ്യുന്നു. മറ്റ് രണ്ട് വേരിയൻ്റുകൾക്ക് സമാനമായി, പുതിയതിൽ നിറമുള്ള എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇക്കണോമി റൈഡിംഗ് മോഡും ഉണ്ട്. സ്‌പോർട്‌സ് റൈഡിംഗ് മോഡ്, റിവേഴ്‌സ് മോഡ്, കോളിനും മ്യൂസിക് കൺട്രോളിനുമുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫോളോ മി ഹോം ലൈറ്റുകൾ, ടെക്‌പാക്കിനൊപ്പം ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ പോലുള്ള അധിക ഫീച്ചറുകൾ വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാം, ഇതിന് 3,000 രൂപ അധികമായി ചിലവ് വരും.

ബജാജ് ചേതക് 2901ന് 2.88kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു.ഒറ്റ ചാർജിൽ എആർഎഐ അവകാശപ്പെടുന്ന 123 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 63 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ആറ് മണിക്കൂറിനുള്ളിൽ ബാറ്ററി പൂജ്യം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാം. സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ഒരു ട്രെയിലിംഗ് ലിങ്കും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റും അടങ്ങിയിരിക്കുന്നു. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ ഇതിലുണ്ട്.

ഡീലർഷിപ്പുകളിലേക്ക് പുതിയ ചേതക് 2901 അയച്ചുതുടങ്ങിയതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ ലിമിറ്റഡിൻ്റെ അർബനൈറ്റ് പ്രസിഡൻ്റ്, പ്രസിഡൻ്റ്  എറിക് വാസ് പറഞ്ഞു. നിലവിൽ പെട്രോൾ സ്‌കൂട്ടർ വാങ്ങുന്ന ഉപഭോക്താക്കളെ ഇ-സ്‌കൂട്ടറുമായി പൊരുത്തപ്പെടുത്താൻ കഴിയുന്ന ശരിയായ ഫുൾ സൈസ് മെറ്റൽ ബോഡി ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ആകർഷിക്കുന്നതിനാണ് ചേതക് 2901 രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.