ചീറ്റകളുടെ മരണം ; കാരണം വിന്റര്‍ കോട്ട് : നിലവില്‍ മൂന്ന് ചീറ്റകള്‍ ചത്തു 

ന്യൂഡല്‍ഹി: വടക്കൻ ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ട് ഇന്ത്യ. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ചീറ്റകള്‍ വ്യാപകമായി ചാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറക്കുമതി ചെയ്ത ചീറ്റകള്‍ ചാകുന്നത് വിന്റര്‍ കോട്ട് (ശൈത്യകാലങ്ങളില്‍ മ‌ൃഗങ്ങളുടെ ത്വക്കിലും രോമങ്ങളിലും രൂപപ്പെടുന്ന സംരക്ഷണ കവചം) രൂപപ്പെടുത്താനുളള ശേഷി കുറഞ്ഞത് കൊണ്ടാണ്. കഴിഞ്ഞ ദിവസമാണ് അധികൃതര്‍ അറിയിച്ചത്.

Advertisements

ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ചീറ്റകളെ കൈകാര്യം ചെയ്യുന്നതില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു.ആഫ്രിക്കയില്‍ ശൈത്യകാലം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ചീറ്റകള്‍ക്ക് മണ്‍സൂണ്‍ സമയങ്ങളിലും വേനല്‍ക്കാലങ്ങളിലും വിന്റര്‍ കോട്ട് വികസിപ്പിക്കാനുളള ശേഷി കുറവാണെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആഫ്രിക്കൻ വിദഗ്ധര്‍ പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ അവസ്ഥയില്‍ ചീറ്റകള്‍ക്ക് ബാക്ടീരിയ അണുബാധ മൂലം ശരീരത്തില്‍ ചൊറിച്ചിലും മുറിവുകളും ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. വടക്കൻ ആഫ്രിക്കയിലെ ചീറ്റകള്‍ക്ക് ഇന്ത്യൻ കാലാവസ്ഥയില്‍ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ടും അമേരിക്കയും വടക്കൻ ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ വടക്കൻ ആഫ്രിക്കയില്‍ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്യുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അടുത്ത ചീറ്റകള്‍ എത്തുമെന്നും പരിസിഥിതി മന്ത്രാലയത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലും ചീറ്റ പദ്ധതിയുടെ തലവനുമായ എസ് പി യാദവ് അറിയിച്ചു. ശീതകാല കോട്ട് രൂപപ്പെടുത്താൻ ശേഷി കുറഞ്ഞ ചീറ്റകളാണ് പെട്ടെന്ന് ചത്തതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മൂന്ന് ചീറ്റകള്‍ ചത്തു. ഇതിനെ തുടന്നാണ് ബാക്കിയുളള ചീറ്റകളെ പിടികൂടി നിരീക്ഷണത്തിന് വിധേയമാക്കിയത്. കൂനോയില്‍ ഉളള എല്ലാ ചീറ്റകളും നിരീക്ഷണത്തിലാണെന്നും അവയെ ഉടൻ തന്നെ കാട്ടിലേക്ക് തുറന്നുവിടുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പണ്ടുകാലത്ത് വടക്കൻ ആഫ്രിക്കയില്‍ ജനസംഖ്യ കുറവായിരുന്നു. അങ്ങനെയാണ് ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചത് എന്നാണ് കണക്ക് കൂട്ടല്‍. നിലവില്‍ വടക്കൻ ആഫ്രിക്കയിലുളള ചീറ്റകളുടെ എണ്ണം കുറവാണ്. അവയെ പ്രധാനമായും നാഷണല്‍ പാര്‍ക്കുകളിലായാണ് സംരക്ഷിച്ചുവരുന്നത്.

ഈജിപ്ത്,മാലി,അള്‍ജീരിയ,നൈജീരിയ എന്നീ രാജ്യങ്ങളിലുമുളള ചീറ്റകളുടെ എണ്ണം കുറവാണ്. ചീറ്റകളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം വാര്‍ഷികം ഇന്ത്യ ഈ മാസം 17ന് ആഘോഷിച്ചിരുന്നു.നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടതോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ട് ഘട്ടങ്ങളിലായി 20 ചീറ്റകളെയാണ് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍,ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യയില്‍ എത്തിച്ചത്. മാര്‍ച്ച്‌ മുതലാണ് ഇവയില്‍ ആറ് ചീറ്റകള്‍ ചത്തത്. നമീബിയൻ ചീറ്റയ്ക്ക് പിറന്ന നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം ചൂടുകാരണം മെയ് മാസത്തില്‍ ചത്തുപോയിരുന്നു. ഒന്നിനെ ഇപ്പോള്‍ പ്രത്യേക സംരക്ഷണത്തിലാണ് വളര്‍ത്തി വരുന്നത്.

Hot Topics

Related Articles