കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ചു : എഎസ്പി രാജിക്കത്ത് നല്‍കി

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നല്‍കി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നല്‍കിയത്.എന്നാല്‍, സ്വമേധയാ വിരമിക്കല്‍ അപേക്ഷയില്‍ കർണാടക സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഏപ്രിലില്‍ ബെലഗാവിയില്‍ നടന്ന രാഷ്ട്രീയ പരിപാടിയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥനെ മുഖത്തടിയ്ക്കാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറിയതിനാല്‍ അടി കൊണ്ടില്ല.

Advertisements

ഏപ്രില്‍ 28 ന് വിലക്കയറ്റത്തിനെതിരെ നടന്ന കോണ്‍ഗ്രസ് പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം. സംഭവത്തെത്തുടർന്നുണ്ടായ വൈകാരിക ബുദ്ധിമുട്ടും മനോവീര്യത്തിലുണ്ടായ തകർച്ചയും ചൂണ്ടിക്കാട്ടി ജൂണ്‍ 14 ന് ബരാമണി ആഭ്യന്തര സെക്രട്ടറിക്ക് രാജി കത്ത് സമർപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍, സുരക്ഷാ ഡ്യൂട്ടിക്കായി ഇദ്ദേഹത്തെയായിരുന്നു നിയോഗിച്ചത്. ബിജെപി വനിതാ പ്രവർത്തകർ വേദിക്ക് സമീപം തടസ്സമുണ്ടാക്കിയതില്‍ പ്രകോപിതനായ സിദ്ധരാമയ്യ, ഉദ്യോഗസ്ഥനെ ജനക്കൂട്ടത്തിന് മുന്നില്‍ വിളിച്ചുവരുത്തി, അടിക്കാൻ കൈ ഉയർത്തി. അടി കിട്ടിയില്ലെങ്കിലും, ദൃശ്യങ്ങള്‍ രണ്ട് ദിവസത്തേക്ക് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോണ്‍ഗ്രസ് നേതാക്കള്‍, ഉദ്യോഗസ്ഥർ, പാർട്ടി പ്രവർത്തകർ, മാധ്യമങ്ങള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ തന്റെ ദുരവസ്ഥക്ക് സാക്ഷ്യം വഹിച്ചുവെന്നും അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പൊലീസ് വകുപ്പിന്റെയും അന്തസ്സ് കാത്തുസൂക്ഷിക്കാനാണ് താൻ നിശബ്ദമായി വേദി വിട്ടതെന്ന് ബരാമണി കൂട്ടിച്ചേർത്തു.

എന്റെ ഭാര്യയും കുട്ടികളും ദുഃഖത്തില്‍ തകർന്നു. സംഭവത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരാരും തന്നെ സമീപിച്ചില്ല. വകുപ്പ് തല യോഗങ്ങളില്‍ ഈ സംഭവം അസ്വസ്ഥതയുണ്ടാക്കുകയും ചുമതലകള്‍ നിർവഹിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 31 വർഷമായി ഞാൻ കർണാടക സംസ്ഥാന പോലീസില്‍ സത്യസന്ധതയോടെ സേവനമനുഷ്ഠിച്ചു. യൂണിഫോമുമായുള്ള എന്റെ ബന്ധം എന്റെ സ്വന്തം അമ്മയുമായുള്ള ബന്ധം പോലെ വൈകാരികവും പവിത്രവുമാണെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന അന്തസ്സ് നിഷേധിക്കപ്പെട്ട തനിക്ക് എങ്ങനെ നീതി ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമെന്നും ബരാമണി ചോദിച്ചു. രാജിക്കത്ത് സമർപ്പിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥനെ സമീപിച്ച്‌ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. വിശദാംശങ്ങള്‍ പരസ്യമാക്കിയിട്ടില്ലെങ്കിലും സിദ്ധരാമയ്യ ബാരാമണിയെ നേരിട്ട് കണ്ടുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

Hot Topics

Related Articles