കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് സമാപിച്ചു

പങ്കെടുത്തത് 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച മത്സരാർഥികൾ

Advertisements

തിരുവനന്തപുരം, ഏപ്രിൽ 10, 2023: ഇന്ത്യയിലെ മുൻനിര ചെസ് സ്‌കൂളുകളിൽ ഒന്നായ കാപ്പബ്ലാങ്ക സ്‌കൂൾ സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് സമാപിച്ചു. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ഒരാഴ്ച നീണ്ടു നിന്ന മത്സരങ്ങൾ. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് വാശിയേറിയ മത്സരങ്ങളിൽ മാറ്റുരച്ചത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) നിയമാവലിയും മാനദണ്ഡങ്ങളും പൂർണമായും പാലിച്ചു കൊണ്ട് ക്‌ളാസ്സിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. 25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാപിഡ് ടൂർണമെന്റിൽ കേരളത്തിൽ നിന്നുള്ള ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി ചാമ്പ്യനായി. തമിഴ്‌നാട് സ്വദേശി ഗ്രാൻഡ് മാസ്റ്റർ ഭരത് സുബ്രമണ്യം രണ്ടാം സ്ഥാനവും ആന്ധ്ര പ്രദേശിൽ നിന്നുള്ള ഭരത് കുമാർ റെഡ്ഢി പോരുളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്ലാസിക് വിഭാഗത്തിൽ തെലങ്കാനയിൽ നിന്നുള്ള ഇന്റർനാഷണൽ മാസ്റ്റർ ചക്രവർത്തി റെഡ്ഢി ഒന്നാം സ്ഥാനവും മഹാരാഷ്ട്രയിൽ നിന്നുള്ള കിരൺ പണ്ഡിറ്റ് റാവു രണ്ടാം സ്ഥാനവും തമിഴ്നാടിൽ നിന്നുള്ള പീറ്റർ ആനന്ദ് മൂന്നാം സ്ഥാനവും നേടി. ബ്ലിറ്റ്സ് ടൂർണമെന്റ് ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ തമിഴ്‌നാട് സ്വദേശികളാണ് സ്വന്തമാക്കിയത്. ഇന്റർനാഷണൽ മാസ്റ്റർ രവി തേജ ഒന്നാം സ്ഥാനവും ഗ്രാൻഡ് മാസ്റ്റർ ഭാരത് സുബ്രമണ്യം രണ്ടാം സ്ഥാനവും നേടി.

മത്സരാർത്ഥികൾക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിശീലകർ, ചെസ് പ്രേമികൾ എന്നിവരും മേളയിൽ പങ്കെടുത്തു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ചതുരംഗ മാമാങ്കങ്ങളിൽ ഒന്നിനാണ് കാപ്പബ്ലാങ്ക സ്‌കൂൾ വേദിയൊരുക്കിയത്. രാജ്യത്തിൻറെ വിവിധയിടങ്ങളിൽ നിന്ന് ചെസിൽ അഗ്രഗണ്യരായവരെയും അതിനെ സ്നേഹിക്കുന്ന സാധാരണക്കാരെയും ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കാപ്പബ്ലാങ്ക ചെസ് സ്‌കൂളിന്റെ സ്ഥാപക സിഇഒ വിജിൻ ബാബു എസ് പറഞ്ഞു. ചെസിന്റെ ആവേശം കൂടുതൽ പേരിലെത്തിക്കാൻ ഇനിയും ഇത്തരം ശ്രമങ്ങൾ തുടരും.

ചെസിൽ മിടുക്കരായ കുട്ടികളെ വാർത്തെടുക്കുന്നതിന് വേണ്ടി നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന അപൂർവം സ്‌കൂളുകളിൽ ഏറ്റവും പേരെടുത്ത സ്ഥാപനമാണ് കാപ്പബ്ലാങ്ക ചെസ് സ്‌കൂൾ. പതിനാല് രാജ്യങ്ങളിൽ ഈ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് ചതുരംഗത്തിൽ വിദഗ്ധ പരിശീലനം നൽകി. 2016 ൽ സ്ഥാപിക്കപ്പെട്ട ശേഷം കേരളത്തിൽ മാത്രം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും 25 ലേറെ പരിപാടികൾ സംഘടിപ്പിച്ചു. കേരളത്തിലെ ചെസ് പ്രേമികളിൽ നിന്നും 42 ഡിസ്ട്രിക്ട് ചാമ്പ്യന്മാരെയും 12 സംസ്ഥാനതല ചാമ്പ്യന്മാരെയും സൃഷ്ടിച്ചു.

Hot Topics

Related Articles