ചങ്ങനാശേരി പെരുമ്പനച്ചിയിൽ വനിതാ ബാങ്ക് ജീവനക്കാർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

ചങ്ങനാശേരി: ആൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ വനിതാ കൗൺസിലിന്റെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പെരുംപനച്ചി ശാഖക്കു മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സെൻട്രൽ ബാങ്ക് പെരുംപനച്ചി ശാഖയിലെ വനിതാ ജീവനക്കാരിക്ക് നേരെയുള്ള മാനേജ്മെന്റ് കടന്നാക്രമണം അവസാനിപ്പിക്കുക, അന്യായമായ സസ്പെൻഷൻ നടപടികൾ പിൻവലിക്കുക, അന്യായവും വാസ്ഥവവിരുദ്ധവുമായ പോലീസ് പരാതികൾ പിൻവലിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വനിതാ ദിനത്തിൽ ജീവനക്കാർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

Advertisements

 പ്രതിഷേധ കൂട്ടായ്മ  കോട്ടയം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ. മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. എകെബിഇഎഫ് സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി.എം. അംബുജം മുഖ്യപ്രഭാഷണം നടത്തി. സിപിഐ ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി എം.ആർ രഘുദാസ്, എ.കെബിഇഎഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി  എ.സി ജോസഫ്,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി  ആർ.ടി യാദവ്, സംസ്ഥാന പ്രസിഡന്റ് എം.എം അൻസാരി, എകെബിഇഎഫ് ജില്ലാ ചെയർമാൻ സ. സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി സ. ഹരി ശങ്കർ S തുടങ്ങിയവർ സംസാരിച്ചു.  ഇതേ വിഷയങ്ങൾ ഉന്നയിച്ച് മാർച്ച് 24ന്  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സംസ്ഥാനവ്യാപക പണിമുടക്കിനും സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്.

Hot Topics

Related Articles