കോഴിക്കോട് : നരിക്കുനി പന്നിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജുള്‍പ്പടെ വിവിധ ആശുപത്രികളിലായി ആറ് കുട്ടികള്‍ ചികിത്സയിലാണ്. നവംബർ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
മരിച്ച കുട്ടിയും വീട്ടില്‍ പാർസലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ വിവാഹത്തിൽ പങ്കെടുത്ത പത്ത് കുട്ടികളെ കഴിഞ്ഞദിവസങ്ങളില്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാല് കുട്ടികള്‍ ആശുപത്രിവിട്ടു.