സുഭാഷ് പി വർഗീസ് പുതുപ്പള്ളി ഏരിയ സെക്രട്ടറി

പുതുപ്പള്ളി : സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറിയായി സുഭാഷ് പി വർഗീസിനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഏരിയ കമ്മിറ്റി അംഗങ്ങൾ :
കെ എൻ വിശ്വനാഥൻ, സി കെ വിജയകുമാർ, കെ സി ജോസഫ്, ഈ കെ കുര്യൻ, എ. ജി രവീന്ദ്രൻ, പി പി രാധാകൃഷ്ണൻ , റോസമ്മ മത്തായി , കെ.ജെ അനിൽകുമാർ , സജേഷ് തങ്കപ്പൻ , സതീഷ് വർക്കി , എ. എം ഏബ്രഹാം , സി.എം വർക്കി , ഇ എസ് വിനോദ് , ഇ എസ് സാബു , കെ എസ് ഗിരീഷ് , കെ ആർ ജയപ്രകാശ് , പി സി ബഞ്ചമിൻ , വി എം പ്രദീപ് , റോജിൻ റോജോ , പൊന്നമ്മ ചന്ദ്രൻ
പ്രതിനിധി സമ്മേളനം ശനിയാഴ്ച സമാപിച്ചു. പൊതു ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാർ , വി എൻ വാസവൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി എ വി റസൽ സംസാരിച്ചു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ കെ എസ് ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം സെക്രട്ടറി പി വി ഷിബു നന്ദി പറഞ്ഞു. 12 ജില്ലാ സമ്മേളന പ്രതിനിധികളെയും സുഭാഷ് പി വർഗീസ് സെക്രട്ടറിയായുള്ള 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.കൃഷിക്ക് വിള സ്ഥിരത ഫണ്ട് ഏർപ്പെടുത്തുക , നെൽ കർഷകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

Hot Topics

Related Articles