ഹൈദരാബാദ്: കോടതികള്‍ക്ക് നിലവില്‍ അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഉദ്യോഗസ്ഥസംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
Advertisements
കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ല. ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.കോടതി ഒഴിവുകള്‍ നികത്തുന്നില്ലെന്ന കാര്യം ബ്യൂറോക്രസി ലളിതമായി കാണുന്നു. കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകള്‍ തീര്‍പ്പാവാനുള്ള നീണ്ട കാലതാമസം മാറണം.