തിരുവനന്തപുരം: ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നുവെന്നും, അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ല. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു. ക്ലാസ് റൂമുകളില്‍ വിദ്വേഷത്തിന്‍റെ കനലുകള്‍ നാം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
100 വര്‍ഷം മുമ്പ് നാം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതിന് പിന്നിലാരെന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കാലത്തിന്റെ ഒഴിക്കിൽ മാറാതെ നിന്നവയാണ് ഗുരുദർശനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ക്ലാസ് റൂമിലും മണിപ്പൂരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ കനലുകൾ നമ്മൾ കണ്ടതാണ്. നരബലിയും അന്ധവിശ്വാസവും വളരുകയാണ്. നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.