മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ കെ സുധാകരനും വി ഡി സതീശനും പങ്ക് ; ഇരുവരേയും പ്രതി ചേർക്കണം : ഡിവൈഎഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാനുളള ​ഗൂഢാലോചനയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.​ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.

Advertisements

വധശ്രമ ​ഗൂഢാലോചനയില്‍ ഇപ്പോഴുളള പ്രതികള്‍ മാത്രമല്ല വി ഡി സതീശനും കെ സുധാകാരനും ഈ ​ഗൂഢാലോചനയില്‍ പങ്കുണ്ട്. അവരുടെ അറിവോടെയാണ് വിമാനത്തില്‍ വെച്ച്‌ വധശ്രമമുണ്ടായത്. ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

Hot Topics

Related Articles