മുഖ്യമന്ത്രിയ്ക്ക് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ലഹരിയും ശീലവും : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ 

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ലഹരിയും ശീലവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാരിനെ ഒന്ന് വിമർശിച്ചതിന് ക്രൂരവും രൂക്ഷവുമായ ഭാഷയിൽ വിമർശനമാണ്. ഗീവർഗീസ് മാർ കൂറിലോസിനെ മുഖ്യമന്ത്രി അധിക്ഷേപിച്ചു. മുഖ്യമന്ത്രി മാപ്പ് പറയണമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമർശിച്ച യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രതികരണം.

Advertisements

പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചത്. എന്നാല്‍ പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചത്. എന്നാൽ ഗീവർഗീസ് മാർ കൂറിലോസ് എല്ലാക്കാലത്തും ഇടത് പക്ഷചിന്താഗതി വച്ച് പുലർത്തിയ വ്യക്തിത്വമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘താമരശ്ശേരി ബിഷപ്പിനെ മുൻപ് ‘നികൃഷ്ട’ ജീവി എന്ന വിളിച്ച ചരിത്രമുള്ള ശ്രീ പിണറായി വിജയന് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ഒരു ലഹരിയും ശീലവുമാണ്. ബഹുമാന്യനായ ഗീവർഗ്ഗീസ് മാർ കൂറിലോസ് എല്ലാക്കാലത്തും ഇടത്പക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും, താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഐഎം-ഡിവൈഎഫ്‌ഐ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. എന്നിട്ട് പോലും സർക്കാരിനെ ഒന്ന് വിമർശിച്ചതിന് ഇത്ര ക്രൂരവും രൂക്ഷവുമായ ഭാഷയിലാണ് ശ്രീ പിണറായി വിജയൻ അദ്ദേഹത്തെ അധിക്ഷേപിച്ചിരിക്കുന്നത്. തന്റെ ആത്മീയ ജീവിതം കൊണ്ടും ആതുരസേവന ജീവിതം കൊണ്ടും നിലപാടു കൊണ്ടും പൊതു സമൂഹത്തിനേറെ ഇഷ്ടമുള്ള ആ സന്യാസിയെ അധിക്ഷേപിച്ച പിണറായി വിജയൻ മാപ്പ് പറയണം’, രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

“പുരോഹിതന്മാർക്കിടയിലും വിവരദോഷികൾ ഉണ്ടാകാം”

ശ്രീ പിണറായി വിജയൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് ബിഷപ്പിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണിത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വോട്ട് കുറയുകയും 126 നിയമസഭ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പിന്നിൽ പോവുകയും ചെയ്ത പശ്ചാതലത്തിൽ, ‘ജനങ്ങൾ നല്കിയ ചികിത്സയിൽ പാഠം പഠിച്ചില്ലെങ്കിൽ ഇടതു പക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും’ അവസ്ഥ വരും എന്ന് സർക്കാരിനെ ഉപദേശിച്ചതിനാണ് ബഹുമാന്യനായ ബിഷപ്പിനെ ‘വിവരദോഷി’ എന്ന് വിളിച്ചിരിക്കുന്നത്.

താമരശ്ശേരി ബിഷപ്പിനെ മുൻപ് ‘നികൃഷ്ട’ ജീവി എന്ന വിളിച്ച ചരിത്രമുള്ള ശ്രീ പിണറായി വിജയന് മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നത് ഒരു ലഹരിയും ശീലവുമാണ്.

ബഹുമാന്യനായ ഗീവർഗ്ഗീസ് മാർ കൂറിലോസ് എല്ലാക്കാലത്തും ഇടത്പക്ഷ ചിന്താഗതി വെച്ച് പുലർത്തുകയും, താൻ ഒരു ഇടതുപക്ഷക്കാരനാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ പല സിപിഎം – ഡിവൈഎഫ്ഐ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. എന്നിട്ട് പോലും സർക്കാരിനെ ഒന്ന് വിമർശിച്ചതിന് ഇത്ര ക്രൂരവും രൂക്ഷവുമായ ഭാഷയിലാണ് ശ്രീ പിണറായി വിജയൻ അദ്ദേഹത്തെ അധിക്ഷേപിച്ചിരിക്കുന്നത്.

തന്റെ ആത്മീയ ജീവിതം കൊണ്ടും ആതുരസേവന ജീവിതം കൊണ്ടും നിലപാടു കൊണ്ടും പൊതു സമൂഹത്തിനേറെ ഇഷ്ടമുള്ള ആ സന്യാസിയെ അധിക്ഷേപിച്ച ശ്രീ പിണറായി വിജയൻ മാപ്പ് പറയണം.

കഴിഞ്ഞ ദിവസമാണ് ശ്രീ എം വി ഗോവിന്ദൻ ‘തിരുത്തലുകൾ’ വരുത്തും എന്ന് പറഞ്ഞത്…

എന്തായാലും നല്ല തിരുത്ത് തന്നെ

“അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു”.

2 കൊരിന്ത്യർ 5:10

Hot Topics

Related Articles