പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയിൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗത്തിൽ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്. വിവിധ പദ്ധതികൾക്കുള്ള വായ്പ പരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും.

Advertisements

Hot Topics

Related Articles