ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്ച. കെ റെയിൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്. വിവിധ പദ്ധതികൾക്കുള്ള വായ്പ പരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും.
Advertisements