തിരുവനന്തപുരം : ചിക്കൻ മന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയെ തുടർന്ന് മലപ്പുറത്ത് എട്ടു പേർ ചികിത്സതേടി. ഹോട്ടൽ അടപ്പിച്ചു. മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്.
Advertisements
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 8 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. പരിശോധനയില്‍ മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.