സിഡ്നി: കുറ്റവാളികളെ ജയിലിൽ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ട് ആയി ഉയർത്താനുള്ള മുൻ ഭരണകൂടത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്തി ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി. താമസിയാതെ കുറ്റകൃത്യങ്ങളിൽ ഏർപെടുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി പത്ത് ആക്കി മാറ്റും.
ഓഗസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട കൺട്രി ലിബറൽ പാർട്ടി സർക്കാരാണ് പ്രായപരിധി പഴയപടിയാക്കാൻ തീരുമാനമെടുത്തത്. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് അനിവാര്യമാണെന്ന് ഭരണകൂടം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്യാവകാശ സംഘടനകളും തദ്ദേശീയ ഗ്രൂപ്പുകളും ഡോക്ടർമാരും ഈ തീരുമാനത്തിന് എതിരാണെങ്കിലും ജയിലടയ്ക്കുന്നവരുടെ പ്രായപരിധി പത്ത് വയസാക്കുന്നത് ആത്യന്തികമായി കുട്ടികളെ സംരക്ഷിക്കുമെന്നാണ് ഭരണകൂടം വാദിക്കുന്നത്.
ഓസ്ട്രേലിയയിലെ മറ്റ് അധികാര പരിധികളേക്കാൾ 11 ശതമാനം കൂടുതൽ കുട്ടികൾ ജയിൽ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്ന ഇടമാണ് ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി. പുതിയ നിയമം കുറ്റകൃത്യങ്ങൾ കുറയ്ക്കില്ലെന്നാണ് വിമർശകർ പറയുന്നത്. മറിച്ച് ഇത് ആദിവാസികളെയും ടോറസ് സ്ട്രെയിറ്റ് ഐലൻഡർ കുട്ടികളെയുമാണ് ബാധിക്കുകയെന്നും അവർ പറയുന്നു.
പുതിയ മാറ്റം എപ്പോൾ നിലവിൽ വരുമെന്ന കാര്യം വ്യക്തമല്ല. മുൻ ഭരണകൂടത്തിന് കീഴിൽ ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറി മാത്രമാണ് പ്രായപരിധി പത്തിന് മുകളിലേക്ക് ഉയർത്താനുള്ള തീരുമാനമെടുത്തിരുന്നത്. വിക്ടോറിയ സംസ്ഥാനം അതിന് വേണ്ടിയുള്ള നിയമം പാസാക്കിയിട്ടുണ്ടെങ്കിലും അടുത്തവർഷമാണ് നിലവിൽവരിക. ടാസ്മാനിയൻ സർക്കാരും 2029-ഓടെ ജയിൽ ശിക്ഷയ്ക്കുള്ള കുറഞ്ഞ പ്രായം 14 വയസായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.