കായംകുളം: വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കായംകുളം പുതിയവിള സ്വദേശി പ്രദീപിന്‍റെ മകൻ അഭിജിത്ത് (8) ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി.
Advertisements
തുടർന്ന് വെള്ളക്കെട്ടിൽ പരിശോധന നടത്തിയപ്പോൾ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. അപകടമരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.