വൈക്കം:പൂത്തോട്ട പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിലേക്ക് ചാടിയ മധ്യവയസ്കനെ ബോട്ടു ജീവനക്കാർ പുഴയിൽ ചാടി സാഹസികമായി രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പൂത്തോട്ട പാലത്തിൽ നിന്നു ചാടിയഎറണാകുളം തമ്മനം സ്വദേശിയായ 50കാരനെയാണ് പൂത്തോട്ടയിൽ നിന്നു പാണാവള്ളിയിലേയ്ക്ക് യാത്രപുറപ്പെടാൻ തയ്യാറായ ബോട്ടിലെ ലാസ്കർ റിയാസും ജലഗതാഗത വകുപ്പിലെ ബോട്ട്ലാസ്കർമാരായ കാർത്തികേയൻ, റോഷൻ,ഷൈജു,രാജ് മോൻ,ജെയിംസ് ആൻഡ്രൂസ്,ഷിബു എന്നിവർ ചേർന്ന് സാഹസികമായി രക്ഷിച്ചത്.ആഴമേറിയ പുഴയിൽ മുങ്ങിത്താണ മധ്യവയസ്കനെ സ്വന്തം ജീവൻ പണയപ്പെടുത്തി മിനിട്ടുകളോളം നീന്തിയാണ് ബോട്ടു ജീവനക്കാർ കരയ്ക്കെത്തിച്ചത്. വൈക്കത്ത് ബന്ധു വീട്ടിലെത്തിയ മധ്യവയസ്കനുമായി ബന്ധുക്കൾ കലഹിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ത്രിപ്പൂണിത്തുറ പോലീസ് പറഞ്ഞു.