കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ രക്ഷിതാക്കൾക്ക് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയർന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കൾക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈൻഡ്ഫുൾ റീജ്യുവനേഷൻ സെന്റർ ഫോർ ഡീഅഡിക്ഷൻ ആൻഡ് റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിലാണ് ബോധവൽകരണ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ രക്ഷിതാക്കളും അധ്യാപകരും മനസിലാക്കിയാൽ മയക്കുമരുന്നിനടിമപ്പെടാതെ ഇവരെ രക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി.

Advertisements

അങ്കമാലി സെന്റ് ഫ്രാൻസിസ് സേവിയർ ഫെറോനെ പള്ളി വികാരി ഫാ. സേവിയർ അവാലിൽ മുഖ്യ പ്രഭാഷണം നടത്തി. സാഹചര്യങ്ങളാണ് ഓരോരുത്തരും ലഹരിക്ക് അടിമകളാകുന്നതെന്നും സ്വയം വിചാരിച്ചാൽ എല്ലാവർക്കും തിരിച്ചു വരാനാകുമെന്നും ഫാ. സേവിയർ അവാലിൽ പറഞ്ഞു. അങ്കമാലി എക്‌സൈസ് സിവിൽ ഓഫീസർ സിദ്ദിഖ്, എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ജിയോ ജോർജ്, ഡോ. ഹിബ, ദിവ്യ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെന്ററിലെ ജീവനക്കാരുടെയും അന്തേവാസികളുടെയും കലാ പരിപാടികളും അരങ്ങേറി. മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സയും കൗൺസലിങ്ങും നൽകി വരുന്ന സ്ഥാപനമാണ് മൈൻഡ്ഫുൾ റീജ്യുവനേഷൻ സെന്റർ ഫോർ ഡീഅഡിക്ഷൻ ആൻഡ് റീഹാബിലിറ്റേഷൻ.

Hot Topics

Related Articles