കൊല്ലം : കൊട്ടാരക്കരയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ബന്ധുക്കളെ ഫോൺ ചെയ്ത് മോചന ദ്രവ്യം ആവശ്യപ്പെട്ടത് വ്യാപാരിയുടെ ഫോണിൽ നിന്നെന്ന് സൂചന. പരിശോധന നടത്തിയ പോലീസ് സംഘമാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകുന്നത്. ഇവർ സഞ്ചരിച്ച വഴി പിന്തുടർന്ന പോലീസ് സംഘത്തിനാണ് പ്രതികൾ വിളിച്ചതെന്നു സംശയിക്കുന്ന ഫോണിന്റെ ഉടമയെ കണ്ടെത്തിയത്. മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയാണ് എന്നും വിവരം നേരത്തെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ മാതാവിൻറെ ഫോണിലാണ് ഇത് സംബന്ധിച്ച കോൾ വന്നത്. ഒരു സ്ത്രീയുടെ ശബ്ദത്തിലുള്ള ഫോൺകോളാണ് കുട്ടിയുടെ മാതാവിൻറെ ഫോണിൽ എത്തിയത്. കൊട്ടാരക്കര ഓയൂർ സ്വദേശിയായ അഭികേൽ സാറ റെജിയെയാണ് തട്ടികൊണ്ട് പോയത്. പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് വൈകുന്നേരം 5 മണിയോടെ ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊട്ടാരക്കര പൂയപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരഭിച്ചു. എവിടെയെങ്കിലും ഈ വാഹനത്തെയോ കുട്ടിയെയോ കണ്ടെത്തിയാൽ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ഉടൻ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് വ്യക്തമാക്കുന്ന ഫോൺകോൾ പുറത്തുവന്നത്. ഫോൺ : 9946923282, 9495578999