ആലപ്പുഴ: ആലപ്പുഴയിൽ 15 കാരനെ കാണാതായതായി പരാതി. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായത്. സംഭവത്തിൽ കായംകുളം പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു.
Advertisements
വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കു പറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.