തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ വ്യാപക തെരച്ചില്‍. മഞ്ഞ ആക്ടീവ സ്കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു ആക്ടീവ സ്കൂട്ടര്‍ കുടുംബം കിടന്നിരുന്നതിന്റെ സമീപത്ത് വന്നിരുന്നതായാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്കൂട്ടറില്‍ കൊണ്ടുപോയെന്ന് സഹോദരനാണ് മൊഴി നല്‍കിയത്. കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് കുട്ടി ധരിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി നല്കി.
അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.കുട്ടിയെ കാണാതായിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടു. റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പേട്ട ഓള് സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം കിട്ടുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര
9497947107
9497960113
9497980015
112 എന്ന പൊലീസ് കണ്ട്രോള് റൂമിലേക്കും വിളിക്കാം