ട്യൂഷൻ പഠിക്കാൻ എത്തിയ പതിനഞ്ചുകാരനോട് ലൈംഗികാതിക്രമം : താഴത്തങ്ങാടി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ 

കോട്ടയം : ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർത്ഥിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി സ്വദേശിയായ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. ട്യൂഷൻ പഠിക്കാൻ എത്തിയ കുട്ടിയോട് അധ്യാപകൻ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കോട്ടയം വെസ്റ്റ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.  പീഡനത്തിന് ഇരയായ ആയ കുട്ടിയെ തിരിച്ചറിയുമെന്നതിനാൽ അധ്യാപകന്റെ ഫോട്ടോയോ  വിശദാംശങ്ങളോ പുറത്ത് വിടാനാവില്ല എന്നും പൊലീസ് അറിയിച്ചു. 

Advertisements

ഖേദിക്കുന്നു : അല്പം മുൻപ് ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്തയിൽ പ്രതി കാഞ്ഞിരം സ്കൂൾ അധ്യാപകനാണെന്ന് തെറ്റായി പ്രസിദ്ധീകരിക്കാൻ ഇടയായതിൽ ഖേദിക്കുന്നു. 

Hot Topics

Related Articles