തിരുവല്ല : സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെ മണിപ്പൂരിൽ നിന്നും കേരളത്തിൽ തിരുവല്ലയിൽ എത്തിച്ച കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. തിരുവല്ല മനക്കച്ചിറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസ് എത്തിച്ച കുട്ടികളെയാണ് മാറ്റിയത്. രണ്ടുമാസം മുമ്പാണ് 42 കുട്ടികളെ മണിപ്പൂരിൽ നിന്നും തിരുവല്ലയിൽ എത്തിച്ചത്. ആൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധീനതയിൽ കൊല്ലത്തുള്ള ബോയ്സ് ഹോമിലേക്ക് പെൺകുട്ടികളെ തിരുവല്ലയിലെ മഞ്ഞാടി നിക്കോൾസൺ ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റലിലേക്ക് ആണ് മാറ്റിയത്. രഹസ്യാന്വേഷണ വിഭാഗം
ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ. രാജീവും കമ്മിറ്റി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അംഗങ്ങളും തിങ്കളാഴ്ച വൈകിട്ട് സത്യം മിനിസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടികളെ ഇവിടെ നിന്നും മാറ്റുന്ന നടപടിയുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി എത്തിയത്. കുട്ടികളെ ആവശ്യമായ രേഖകളോടെയാണ് കൊണ്ടു വന്നത് എന്ന് സത്യം മിനിസ്ട്രീസ് ഡയറക്ടർ ഡോ. സി വി വടവന ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.