തൃശൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു; ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റിക വെച്ച് തലയ്ക്കടിച്ച് കൊന്നത് അന്തേവാസിയായ 15കാരൻ

തൃശ്ശൂർ : തൃശൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. 

Advertisements

കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മർദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു. ഇന്ന് രാവിലെ അടിയേറ്റ പാടുകൾ മുഖത്ത് കണ്ടതോടെയാണ് 15 കാരൻ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസമാണ് അങ്കിത് ഇവിടേക്ക് എത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15കാരൻ കഴിഞ്ഞ 2 വർഷമായി തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അന്തേവാസിയാണ്. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Hot Topics

Related Articles